ദൈവത്തിന്റെ ചാരന്മാർ

നമ്മുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട മാലാഖമാർ പല വേഷങ്ങളിൽ നമ്മുക്ക് ചുറ്റിലുമുണ്ട്. അവർ നമ്മളെ കുറേക്കൂടി നല്ല മനുഷ്യരാകുവാൻ പ്രേരിപ്പിക്കുന്നു …

The Music

ടൈറ്റാനിക്ക് എന്ന സിനിമ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ കണ്ടു. അവസാനത്തെ 30-45മിനിറ്റ് ഭാഗമാണ് ആണ് കാണാൻ പറ്റിയത്.നേരത്തെ പല പ്രാവിശ്യം കണ്ട സിനിമയായിരുന്നു ഇത്. ഇതിൽ അവസാനത്തെ ആ background music വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. Link Song

അറ്റുപോകാത്ത ഓർമ്മകൾ

ഒരു ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ദാരുണമായ പീഡനങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന ആളാണ് prof. T J Joseph sir. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ബുക്ക്. രണ്ട് ഭാഗങ്ങളാണ് ഈ ബുക്കിൽ ഉള്ളത്. ഒന്നാം ഭാഗത്തിൽ ചോദ്യപേപ്പറിനെക്കുറിച്ചും അത് കാരണം ഉണ്ടാകേണ്ടി വന്ന ഒളിജീവിതം, കേസ്, ജയിൽവാസം, പിരിച്ചുവിടൽ, ആക്രമണം, ആശുപത്രി വാസം, നിയമ പോരാട്ടം, ജോലിയിൽ തിരിച്ചെടുക്കൽ, ഇതിനിടയിൽ ജീവിതത്തിൽ സംഭവിച്ച കുറെ ദാരുണമായ സംഭവങ്ങൾ എന്നിവയെ വിശദമായി പരാമർശിച്ചിരിക്കുന്നു.Continue reading “അറ്റുപോകാത്ത ഓർമ്മകൾ”

Finally Solved….

അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു Rubik’s Cube solve ചെയ്തു. സത്യം പറയാമല്ലോ, എൻ്റെ ബുദ്ധി അല്ല😁,,ഒരു യൂടൂബ് വീഡിയോ ആണ് എന്നെ സഹായിച്ചത്. Video Link.

ചിന്ത

ഇന്നലെ ഞാൻ ഒരു പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചിത്രം ശ്രദ്ധയിൽ പെട്ടു. ആ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ ചിത്രം കണ്ടപ്പോൾ വഴിയെ നടക്കുന്ന ഒരാളുടെ അടുത്തേക്ക് ഒരു പട്ടി ഓടി വരുന്നതും ആ സമയം അയാളുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ചിന്തകളെപ്പറ്റിയും ഞാൻ ചിന്തിച്ചു. കുറച്ച് ചിരിയും വന്നു. എല്ലാ ദിവസവും രാവിലെ 2 മണിക്കൂർ വ്യായാമത്തിന് വേണ്ടി നടക്കുന്ന ശീലമുണ്ട്. ഇന്ന് രാവിലെ നടന്നുകൊണ്ടിരുന്നപ്പോൾ ഒരു പട്ടി എന്റെ പുറകേ വരുന്നു. ഒന്നരContinue reading “ചിന്ത”

ആടുജീവിതം

ജീവിത പ്രാരാബ്ധങ്ങൾ കാരണം നജീബ് ഗൾഫിൽ എത്തുന്നു. അറബിയുടെ ആട് വളർത്തൽ കേന്ദ്രത്തിൽ ഒരു അടിമയെ പോലെ പണിയെടുക്കേണ്ടി വരുന്നു. ഏകദേശം 3 വർഷക്കാലം അടിമപ്പണി എടുക്കുന്നു. സ്വന്തം രൂപം തന്നെ മാറിപോകുന്നു. അവസാനം അറബിയുടെ കണ്ണ് വെട്ടിച്ച് ,ധാരാളം യാതനകൾ സഹിച്ച് മരുഭൂമിയിലൂടെ നടന്ന് എങ്ങനെയൊക്കെയോ നഗരത്തിൽ എത്തുന്നു. ഈ യാത്രയിൽ ദൈവം പലരുടെയും രൂപത്തിൽ നജീബിനെ സഹായിക്കുന്നു. അവസാനം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു. ആട് ജീവിതം -ബെന്യാമിൻ. 2020 ൽ വായിച്ച ആദ്യത്തെ ബുക്ക്.Continue reading “ആടുജീവിതം”

Create your own website, free on WordPress.com.Create your own website.
Start free