The Music

ടൈറ്റാനിക്ക് എന്ന സിനിമ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ കണ്ടു. അവസാനത്തെ 30-45മിനിറ്റ് ഭാഗമാണ് ആണ് കാണാൻ പറ്റിയത്.നേരത്തെ പല പ്രാവിശ്യം കണ്ട സിനിമയായിരുന്നു ഇത്. ഇതിൽ അവസാനത്തെ ആ background music വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.

Link

Song

അറ്റുപോകാത്ത ഓർമ്മകൾ

ഒരു ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ദാരുണമായ പീഡനങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന ആളാണ് prof. T J Joseph sir. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ബുക്ക്.

രണ്ട് ഭാഗങ്ങളാണ് ഈ ബുക്കിൽ ഉള്ളത്. ഒന്നാം ഭാഗത്തിൽ ചോദ്യപേപ്പറിനെക്കുറിച്ചും അത് കാരണം ഉണ്ടാകേണ്ടി വന്ന ഒളിജീവിതം, കേസ്, ജയിൽവാസം, പിരിച്ചുവിടൽ, ആക്രമണം, ആശുപത്രി വാസം, നിയമ പോരാട്ടം, ജോലിയിൽ തിരിച്ചെടുക്കൽ, ഇതിനിടയിൽ ജീവിതത്തിൽ സംഭവിച്ച കുറെ ദാരുണമായ സംഭവങ്ങൾ എന്നിവയെ വിശദമായി പരാമർശിച്ചിരിക്കുന്നു.

രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിൻ്റെ കുട്ടിക്കാലം, കോളജ് വിദ്യാഭ്യാസം ,ജോലി തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്നു.

Finally Solved….

അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു Rubik’s Cube solve ചെയ്തു. സത്യം പറയാമല്ലോ, എൻ്റെ ബുദ്ധി അല്ല😁,,ഒരു യൂടൂബ് വീഡിയോ ആണ് എന്നെ സഹായിച്ചത്. Video Link.

ചിന്ത

ഇന്നലെ ഞാൻ ഒരു പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചിത്രം ശ്രദ്ധയിൽ പെട്ടു. ആ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ ചിത്രം കണ്ടപ്പോൾ വഴിയെ നടക്കുന്ന ഒരാളുടെ അടുത്തേക്ക് ഒരു പട്ടി ഓടി വരുന്നതും ആ സമയം അയാളുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ചിന്തകളെപ്പറ്റിയും ഞാൻ ചിന്തിച്ചു. കുറച്ച് ചിരിയും വന്നു.

എല്ലാ ദിവസവും രാവിലെ 2 മണിക്കൂർ വ്യായാമത്തിന് വേണ്ടി നടക്കുന്ന ശീലമുണ്ട്. ഇന്ന് രാവിലെ നടന്നുകൊണ്ടിരുന്നപ്പോൾ ഒരു പട്ടി എന്റെ പുറകേ വരുന്നു. ഒന്നര കിലോമീറ്റർ അത് എന്റെ പുറകേ ഉണ്ടായിരുന്നു. ഞാൻ നടക്കുമ്പോൾ അത് എന്റെ പുറകേ നടക്കുന്നു. അതിനെ ഓടിക്കാൻ ഞാൻ നടക്കുന്നതിനിടയ്ക് പെട്ടന്ന് നടത്തം നിർത്തി പുറകോട്ടു നോക്കും. പെട്ടെന്ന് അതും അവിടെ നിൽകും. പിന്നെ ഞാൻ നടത്തം തുടങ്ങുമ്പോൾ അതും നടക്കാൻ തുടങ്ങും. കല്ല് എടുത്ത് എറിയാൻ തോന്നിയില്ല. കാരണം പേടി കൊണ്ടാണ്.😁 എങ്ങാനും വയലന്റ് ആയാലോ . സ്പീഡിൽ നടക്കാനും വയ്യ. കാരണം അത് ഓടിച്ചിട്ട് കടിച്ചാലോ എന്നൊരു പേടി 😁😁. ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോൾ ആ പട്ടി വീട്ട് മുറ്റം വരെ വന്നു. പിന്നെ അത് എങ്ങോട്ടോ പോയി. ഈ പട്ടിയെ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. അപ്പോൾ ഒന്നും അത് എന്റെ പുറകേ വന്നിട്ടില്ല.

ഞാൻ ഇന്നലെ ബുക്കിൽ കണ്ട കാര്യവും അന്നേരം മനസ്സിൽ കൂടി പോയ കാര്യങ്ങളും പിറ്റേ ദിവസം അതേപടി സംഭവിച്ചിരിക്കുന്നു!!!!

ആടുജീവിതം

ജീവിത പ്രാരാബ്ധങ്ങൾ കാരണം നജീബ് ഗൾഫിൽ എത്തുന്നു. അറബിയുടെ ആട് വളർത്തൽ കേന്ദ്രത്തിൽ ഒരു അടിമയെ പോലെ പണിയെടുക്കേണ്ടി വരുന്നു. ഏകദേശം 3 വർഷക്കാലം അടിമപ്പണി എടുക്കുന്നു. സ്വന്തം രൂപം തന്നെ മാറിപോകുന്നു. അവസാനം അറബിയുടെ കണ്ണ് വെട്ടിച്ച് ,ധാരാളം യാതനകൾ സഹിച്ച് മരുഭൂമിയിലൂടെ നടന്ന് എങ്ങനെയൊക്കെയോ നഗരത്തിൽ എത്തുന്നു. ഈ യാത്രയിൽ ദൈവം പലരുടെയും രൂപത്തിൽ നജീബിനെ സഹായിക്കുന്നു. അവസാനം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു.

ആട് ജീവിതം -ബെന്യാമിൻ. 2020 ൽ വായിച്ച ആദ്യത്തെ ബുക്ക്. 3 മണിക്കൂറുകൊണ്ട് ഒറ്റയിരുപ്പിൽ വായിച്ചു തീർന്നു. പിന്നത്തേക്ക് മാറ്റിയാൽ ,ഈ ബുക്ക് വായനയുടെ രസം പോകും. വായിക്കുന്തോറും എനിക്ക്ആകാംഷ കൂടി വന്നുകൊണ്ടിരിക്കുവായിരുന്നു.

ഈ വർഷത്തെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ് ധാരാളം പുസ്തകങ്ങൾ വായിക്കുക എന്നത്. 2018 ഡിസംബറിലും 2019ൽ ധാരാളം പുസ്തകങ്ങൾ വായിക്കുക എന്ന പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ആകെ രണ്ട് ബുക്കുകൾ മാത്രമാണ് വായിക്കുവാൻ പറ്റിയത്. അഗ്നിച്ചിറകുകൾ, The Alchemist എന്നീ പുസ്തകങ്ങൾ. 2020ൽ ധാരാളം പുസ്തങ്ങൾ വായിക്കണം.

2020 Plans

അങ്ങനെ 2020 എത്തി. എത്ര വേഗതയിലാണ് 2019 കഴിഞ്ഞ് പോയത്.2019 ൽ നേടാതെ പോയ ചില കാര്യങ്ങൾ 2020ൽ തന്നെ നേടണം എന്ന ഉറച്ച തീരുമാനം എടുത്തു. ഒരു പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എന്തായാലും 2019 ഒരു മോശം വർഷം അല്ലായിരുന്നു. ധാരാളം പുതിയ കാര്യങ്ങൾ പഠിച്ചു. പുതിയ കാര്യങ്ങൾക്ക് തുടക്കംകുറിച്ചു. “നാളെ നാളെ” എന്ന പഴയ രീതി മാറ്റി.

എല്ലാവർക്കും ഒരു നല്ല ക്രിസ്തുമസും പുതുവത്സരവും ആശംസിക്കുന്നു.

Create your website at WordPress.com
Get started
%d bloggers like this: